A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.
2024 August

2024 ഒക്ടോബര്‍ 04
ന്യൂസ് കോര്‍ഡിനേഷന്‍:
ജോയിച്ചന്‍ പുതുക്കുളം; പി.പി.ചെറിയാന്‍

ഡാളസില്‍ കോണ്‍സുലര്‍ ക്യാമ്പ് 5 ശനിയാഴ്ച - പി പി ചെറിയാന്‍

ഡാളസ്: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍, റീജിയണിലെ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസുമായി സഹകരിച്ച് 2024 5 ശനിയാഴ്ച 10 മുതല്‍ 2 വരെ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് സെന്‍ട്രലില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ക്ക് വുേേ://ശമിേ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓ.സി.എല്‍. കാര്‍ഡ്, എമര്‍ജന്‍സി വിസ, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കല്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയയിലിരിക്കുന്ന ഇന്ത്യന്‍ വംശജരായ യുഎസ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക്, സ്ഥിരീകരണത്തിനായി കോണ്‍സുലാര്‍ ക്യാമ്പിലേക്ക് അവരുടെ അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം കൊണ്ടുവരാവുന്നതാണ്. സ്വന്തം ഇന്ത്യന്‍ പാസ്പോര്‍ട്ട്, ജിഇപി, പിസിസി എന്നിവയുടെ പുതുക്കലിനായി അപേക്ഷിക്കുന്ന പ്രക്രിയയിലിരിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സ്ഥിരീകരണത്തിനായി കോണ്‍സുലര്‍ ക്യാമ്പിലേക്ക് അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ കൊണ്ടുവരാവുന്നതാണ്. ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിക്കും. അപേക്ഷകര്‍ക്ക് അതിനുശേഷം ഹൂസ്റ്റണിലെ വി.എഫ്.എസ്സിലേക്ക് അപേക്ഷകള്‍ അയയ്ക്കാം. എന്‍.ഒ.ആര്‍.ഐ, പി.സി.സി. എന്നിവ ഒഴികെയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിവിധ സേവനങ്ങളും കോണ്‍സുലേറ്റ് ക്യാമ്പില്‍ നല്‍കും. പാസ്പോര്‍ട്ട് പുതുക്കല്‍, വിസ അല്ലെങ്കില്‍ ഒസിഎല്‍ എന്നിവ സ്ഥലത്തുതന്നെ നല്‍കുന്നില്ലെന്നത് ശ്രദ്ധിക്കുക. ഇതൊരു പ്രത്യേക ഡ്രൈവ് ആയതിനാല്‍, ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തുകയും ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറലിലെ ഉദ്യോഗസ്ഥരെ കാണുകയും ചെയ്യാം.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്നിക് 12, ശനിയാഴ്ച - പി പി ചെറിയാന്‍

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്നിക് 12, ശനിയാഴ്ച രാവിലെ 10 മുതല്‍ ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്‍ററില്‍ നടക്കും. സൗഹൃദത്തിന്‍റെയും കളികളുടെയും സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയും രസകരമായ ഒരു ദിവസത്തിനായി ഒത്തുചേരുന്ന വര്‍ഷത്തിന്‍റെ സമയമാണിത്. സഹ അംഗങ്ങളുമായി ബന്ധപ്പെടാനും ആസ്വദിക്കാനും ഞങ്ങളുടെ ഊര്‍ജ്ജസ്വലമായ കമ്മ്യൂണിറ്റി സ്പിരിറ്റ് ആഘോഷിക്കാനും മികച്ച അവസരമൊരുക്കുന്നു. പരമ്പരാഗത ഗെയിമുകള്‍, സംഗീതം, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളില്‍ കുടുംബമായി പങ്കുചേരാന്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ക്ഷണിക്കുന്നു. ഇത് അംഗങ്ങള്‍ക്ക് മാത്രമുള്ള പരിപാടിയാണെന്ന കാര്യം ശ്രദ്ധിക്കുക. 2024ലേക്കുള്ള അംഗത്വം പുതുക്കാന്‍ https://keralaassociation.org/membership/ ഈ വര്‍ഷത്തെ പിക്നിക് അവിസ്മരണീയമാക്കാന്‍ എല്ലാവരും കൃത്യ സമയത്തു എത്തിച്ചേരണമെന്ന് പ്രസിഡന്‍റ് പ്രദീപ് നാഗനൂലില്‍, സെക്രട്ടറി മന്‍ജിത് കൈനിക്കര, പിക്നിക് ഡയറക്ടര്‍ സാബു മാത്യു, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്‍റര്‍ പ്രസിഡന്‍റ്ഷിജു എബ്രഹാം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ആത്മസംഗീതം കെസ്റ്റര്‍, ശ്രേയ ജയദീപ് നയിക്കുന്ന സംഗീതമേള ഹൂസ്റ്റണില്‍ 12ന് - ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്‍റെ ആഭിമുഖ്യത്തില്‍ ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകന്‍ കെസ്റ്ററും സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ ആത്മസംഗീതം ലൈവ് മ്യൂസിക്കല്‍ നൈറ്റ് 12ന് വൈകിട്ടു 6ന് ഹൂസ്റ്റണ്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ഹാളില്‍ നടക്കും. ഹൂസ്റ്റനിലെ ഇരുപതു ഇടവകകളുടെ സഹകരണത്തില്‍ നടത്തുന്ന ഈ സംഗീത പരിപാടി ആസ്വദിക്കാന്‍ കലാ സ്നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നു. ഐസിഇസിഎച്ച് പ്രസിഡന്‍റ് റവ.ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, വൈസ് പ്രസിഡന്‍റ് റവ. ഫാ. രാജേഷ് ജോണ്‍, റവ.ഫാ. ജെക്കു സക്കറിയ, റവ.സോനു വറുഗീസ്, സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം ഓര്‍ഡിനേറ്റര്‍ സിമി എബ്രഹാം, പിആര്‍ഓ. ജോണ്‍സന്‍ ഉമ്മന്‍, ജോണ്‍സന്‍ വറുഗീസ്, ഷീജ വറുഗീസ്, എബ്രഹാം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഈ സംഗീത പരിപാടി ആസ്വദിക്കാനുള്ള പാസുകള്‍ ഐസിഇസിഎച്ച്. ഭാരവാഹികളില്‍ നിന്നും ലഭ്യമാണ്. പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്കു നിരവധി ഡോര്‍ പ്രൈസുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ഐസക് ബി പ്രകാശ് 832 997 9788 റജി ജോര്‍ജ് 713 806 6751 രാജന്‍ അങ്ങാടിയില്‍ 713 459 4704 സിമ്മി തോമസ് 713 377 3233

നാവൂറുന്ന സദ്യ ഒരുക്കി എന്‍.എസ്.എസ് കാലിഫോര്‍ണിയയുടെ ഓണാഘോഷം - ഇന്ദുനായര്‍/സജന്‍ മൂലപ്ലാക്കല്‍

എന്‍.എസ്.എസ് കാലിഫോര്‍ണിയയുടെ ഓണാഘോഷം വന്‍വിജയമായി. എച്.യു.എസ്.ഡി. പെര്‍ഫോമിംഗ് ആര്‍ട്സ് സെന്‍ററില്‍ ആയിരുന്നു ഓണാഘോഷങ്ങള്‍. 11 മണിക്ക്, സദ്യയോട് കൂടി തുടങ്ങിയ പരിപാടികള്‍, വൈകിട്ട് 7ന് സമാപിച്ചു. എന്‍.എസ്.എസ്. കലവറയുടെ രുചികരമായ വിഭവങ്ങള്‍ തന്നെയായിരുന്നു ആഘോഷത്തിന്‍റെ മുഖ്യ ഇനം. വിഭവ സമൃദ്ധമായ സദ്യക്കുശേഷം രണ്ടു മണിയോടെ നടന്ന ഉദ്ഘാടനം എന്‍.എസ്.എസ്. കാലിഫോര്‍ണിയ പ്രസിഡന്‍റ് രാജേഷ് കൊണാഗാപറമ്പത്ത്, വൈസ് പ്രസിഡന്‍റ് സുജിത് വിശ്വനാഥ്, സെക്രട്ടറി ഇന്ദു നായര്‍, ജോയിന്‍റ് സെക്രട്ടറി പ്രിയങ്ക സജീവ്, ട്രഷറര്‍ ശ്രീജിത്ത് നായര്‍, ജോയിന്‍റ് ട്രഷറര്‍ രജനി ചാന്ദ്, മുന്‍ പ്രസിഡന്‍റ് സജേഷ് രാമചന്ദ്രന്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ജയപ്രദീപ്, ഹരി ഗംഗാധരന്‍ സജീവ് പിള്ളയ് എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രേമുണ്ട് സിറ്റി കൗണ്‍സില്‍ മെമ്പര്‍ രാജ് സെല്‍വനോടൊപ്പം, മറ്റു പ്രമുഖ സംഘടനകളുടെ ഭാരവാഹികളുടെയും കമ്മ്യൂണിറ്റി ലീഡേഴ്സിന്‍റെയും സാന്നിധ്യം പരിപാടിയുടെ പകിട്ടേറ്റി. പ്രണവം ടീം അവതരിപ്പിച്ച വ്യത്യസ്തമായ തിരുവാതിരയോട് കൂടി തുടങ്ങിയ കലാപരിപാടികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. നൃത്തനൃത്യങ്ങളും, ഓണപ്പാട്ടുകളും ഉള്‍പ്പെട്ട പരിപാടികള്‍ പര്യവസാനിച്ചത് ആന്‍ഡ്രോമിഡ എന്ന ചെറു നാടകത്തോടു കൂടിയായിരുന്നു.ബേ ഏരിയയിലെ മികച്ച കലാ പ്രതിഭകള്‍ ഒന്നുചേര്‍ന്ന ജാംസ് ടീമിന്‍റെ ഗാനമേള ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. സൂരജ് സേതുമാധവനും, ജിതേഷ് ചന്ദ്രനും ആയിരുന്നു പ്രോഗ്രാമിന്‍റെ എം.സിമാര്‍. ജോയിന്‍റ് ട്രഷറര്‍ രജനി നന്ദി പറഞ്ഞു.

കേരള സെന്‍റര്‍ സമൂഹനന്മയെ കരുതി പ്രവര്‍ത്തിക്കുന്ന എട്ടുപേരെ ആദരിക്കുന്നു

ന്യു യോര്‍ക്ക്: സമൂഹ നന്മക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തന മേഖലകളില്‍ പ്രതിഭ തെളിയിച്ചവരുമായ എട്ട് പേരെ കേരള സെന്‍റര്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 19 ശനിയാഴ്ച്ച 5.30 ന് കേരള സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 32-ാമത് വാര്‍ഷിക അവാര്‍ഡ് ചടങ്ങില്‍ ഇവരെ ആദരിക്കും. അമേരിക്കയിലെയും കേരളത്തിലെയും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രഗല്‍ഭരും സമൂഹനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ അമേരിക്കന്‍ മലയാളികളെ കേരള സെന്‍റര്‍ 1992 മുതല്‍ ആദരിച്ചുവരുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം, ഡയറക്ടര്‍ ബോര്‍ഡിന്‍റെയും അവാര്‍ഡ് കമ്മിറ്റിയുടെയും ചെയര്‍മാനായ ഡോ. മധു ഭാസ്കരന്‍, സമിതി അംഗങ്ങളായ ഡോ.തോമസ് എബ്രഹാം, ഡെയ്സി പി. സ്റ്റീഫന്‍ എന്നിവര്‍ പറഞ്ഞു. ജോണ്‍സണ്‍ സാമുവല്‍ (ലോംഗ് ഐലന്‍ഡ്, ന്യൂജേഴ്സി), ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് സോഷ്യല്‍ സര്‍വീസ്; സുജ തോമസ് (ആല്‍ബനി, ന്യൂജേഴ്സി), നഴ്സിംഗ് ലീഡര്‍ഷിപ്പ്; വെസ്ലി മാത്യൂസ് (ട്രെന്‍റണ്‍, ന്യൂജേഴ്സി), പബ്ലിക് സര്‍വീസ്; സുനന്ദ നായര്‍ (ഹൂസ്റ്റണ്‍, ടെക്സാസ്), പെര്‍ഫോര്‍മിംഗ് ആര്‍ട്സ്, ഡോ. ഹാഷിം മൂപ്പന്‍ (വാഷിംഗ്ടണ്‍ ഡി.സി.), ലീഗല്‍ സര്‍വീസ്; സാംസി കൊടുമണ്‍ (ലോങ് ഐലന്‍റ്, ന്യൂജേഴ്സി), പ്രവാസി മലയാള സാഹിത്യം; സിബു നായര്‍ (ബഫലോ, ന്യൂയോര്‍ക്ക്) കമ്മ്യൂണിറ്റി സര്‍വീസ്; വര്‍ക്കി എബ്രഹാം (ലോംഗ് ഐലന്‍ഡ്, ന്യൂജേഴ്സി), ബിസിനസ് ലീഡര്‍ഷിപ്പ് എന്നിവരെയാണ് ഈ വര്‍ഷം ആദരിക്കുന്നത്. സമിതിയുടെ പ്രസിഡന്‍റ് അലക്സ് എസ്തപ്പാന്‍ ആണ്. അവാര്‍ഡ് ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാ പരിപാടികളും വൈകിട്ട് അത്താഴ വിരുന്നും ഉണ്ടായിരിക്കും. സീറ്റ് റിസേര്‍വ് ചെയ്യുവാന്‍ കേരള സെന്‍ററുമായി ബന്ധപ്പെടുക. ഫോണ്‍ 516 358 2000. ലാമശഹ: സര@സലൃമഹമരലിലേൃി്യ.രീാ. കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്സ് കെ. എസ്തപ്പാന്‍, പ്രസിഡന്‍റ്: 516 503 9387, രാജു തോമസ് സെക്രട്ടറി 516 434 0669.

കരുണ ചാരിറ്റീസ് 31-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 5ന് - ജിനേഷ് തമ്പി

ന്യൂജേഴ്സി: കരുണ ചാരിറ്റീസ് തങ്ങളുടെ 31-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ചിരിക്കുന്നു. 1993ല്‍ സ്ഥാപിതമായ കരുണ ചാരിറ്റീസ് അനേകം വര്‍ഷങ്ങളായി അശരണര്‍ക്കും, ദരിദ്രര്‍ക്കും കൈത്താങ്ങായി സാമൂഹിക സേവന രംഗത്ത് സ്തുത്യര്‍ഹമായ ഒട്ടനവധി ജീവകാരുണ്യ പദ്ധതികളുമായി പ്രവര്‍ത്തിച്ചു വരുന്നു. പ്രസിഡന്‍റ് ഡോ.സോഫി വില്‍സന്‍റെ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കരുണ ചാരിറ്റീസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. സോഫി വില്‍സണ്‍ (പ്രസിഡന്‍റ്), മേരി മോടായില്‍ (സെക്രട്ടറി), പ്രേമ ആന്‍ഡ്രപ്പള്ളിയില്‍ (ട്രഷറര്‍), വത്സല നായര്‍ (വൈസ് പ്രസിഡന്‍റ്), പ്രീത നമ്പ്യാര്‍ (ജോയിന്‍റ് സെക്രട്ടറി), റോഷ്നി രവി (ജോയിന്‍റ് ട്രഷറര്‍), ഡോ. സ്മിത മനോജ് (എക്സ് ഒഫിസിയോ), ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് പ്രതിനിധികളായ റോസമ്മ തഞ്ജന്‍, സാറാമ്മ തോമസ്, സുമ ശശി നായര്‍ എന്നിവരോടൊപ്പം കരുണ ചാരിറ്റീസിന്‍റെ ഷീല ശ്രീകുമാറും മറ്റു കമ്മിറ്റി അംഗങ്ങളും കൂടിയാണ് വാര്‍ഷികാഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. വാര്‍ഷികാഘോഷ പ്രോഗ്രാമില്‍ രൂപ ഉണ്ണികൃഷ്ണന്‍ (ചീഫ് സ്ട്രാറ്റജി ആന്‍ഡ് ഇന്നൊവേഷന്‍ ഓഫീസര്‍, ഇന്‍ഡക്ട്സ് കോര്‍പറേഷന്‍) മുഖ്യ പ്രഭാഷണം നടത്തും. കരുണ ചാരിറ്റീസിന്‍റെ സ്ഥാപക നേതാവ് അന്തരിച്ച ലേഖ ശ്രീനിവാസന്‍റെ മരുമകളാണ് രൂപ ഉണ്ണികൃഷ്ണന്‍. ജിത്തു കൊട്ടാരക്കര ആന്‍ഡ് ടീം (ട്രൈ സ്റ്റേറ്റ് ഡാന്‍സ് കമ്പനി), മാലിനി നായര്‍ ആന്‍ഡ് ടീം (സൗപര്‍ണിക ഡാന്‍സ് അക്കാദമി), റുബീന സുധര്‍മന്‍ (വേദിക പെര്‍ഫോമിംഗ് ആര്‍ട്സ്), സുമ നായര്‍, സിജി ആനന്ദ്, ദേവിക ഗൊയറ്റ്സെ, മറീന ആന്‍റണി എന്നിവര്‍ ഒരുക്കുന്ന കലാവിരുന്നാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. വാര്‍ഷികാഘോഷ പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ഡോ. സോഫി വില്‍സണ്‍ അറിയിച്ചു.

കനേഡിയന്‍ ഇല്ല്യൂഷന്‍ ഒക്ടോബര്‍ 6 ഞായറാഴ്ച കാല്‍ഗറിയില്‍ അരങ്ങേറുന്നു - ജോസഫ് ജോണ്‍ കാല്‍ഗറി

കാല്‍ഗറി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള കാനഡ കാല്‍ഗറി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ നിര്‍മ്മാണഫണ്ട് ശേഖരണത്തിനായി പ്രശസ്ത മാന്ത്രികനായ പ്രൊഫസര്‍ സമ്രാജും സംഘവും അവതരിപ്പിക്കുന്ന കനേഡിയന്‍ ഇല്യൂഷന്‍ 6 ഞായറാഴ്ച കാല്‍ഗറിയില്‍ അരങ്ങേറും. 2002ല്‍ കോണ്‍ഗ്രിഗേഷനായി തുടങ്ങിയ കൂട്ടായ്മ എട്ട് വര്‍ഷക്കാലം മാസത്തില്‍ ഒരു കുര്‍ബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു. 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂര്‍ണ ഇടവകയായി. ഇപ്പോള്‍ ഏകദേശം നൂറിലധികം കുടുംബങ്ങള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങള്‍ ഈ ഇടവക നടത്തി വരുന്നു. 2014ല്‍ ഇടവക സ്വന്തമായി വസ്തു വാങ്ങി. 2024 ജൂണ്‍ 29നു വി.കുര്‍ബ്ബാനനന്തരം ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ തോമസ് മാര്‍ ഈവാനിയോസ് കല്ലിട്ട് ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. അന്നേ ദിവസം തന്നെ 'കനേഡിയന്‍ ഇല്ല്യൂഷന്‍ 2024ന്‍റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോര്‍ജ് വര്‍ഗീസ്, ട്രഷറര്‍ ഐവാന്‍ ജോണ്‍, സെക്രട്ടറി അശോക് ജോണ്‍, കോര്‍ഡിനേറ്റര്‍ ജോ വര്‍ഗീസ് തുടങ്ങിയവരുടെ നേത്യത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കനേഡിയന്‍ ഇല്ല്യൂഷന്‍ 2024ന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ഐവാന്‍ ജോണ്‍ 403-708-4123, ജോ വര്‍ഗീസ് 403-828-0855

ഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു - സരൂപ അനില്‍

ന്യൂ യോര്‍ക്ക്: ഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ (റീജിയന്‍ 2) ഭാരവാഹികളെ തെരെഞ്ഞെടുത്തു. റീജണല്‍ വൈസ് പ്രസിഡന്‍റ് ലാജി തോമസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ മേരിക്കുട്ടി മൈക്കളിന്‍റെ പ്രാര്‍ത്ഥന ഗാനത്തോട് മീറ്റിങ്ങ് ആരംഭിച്ചു. ലാജി തോമസ് സ്വാഗതം പറഞ്ഞു. ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍, നാഷണല്‍ കമ്മിറ്റി മെംബെര്‍ സിജു പുതുശ്ശേരില്‍, അലന്‍ അജിത് (കൊച്ചൂസ്), നാഷണല്‍ കമ്മിറ്റി മെമ്പര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. റീജിയന്‍ 2ന്‍റെ ഭാരവാഹികള്‍ ആയി ഡോണ്‍ തോമസ് (റീജണല്‍ സെക്രട്ടറി), മാത്യു തോമസ് (റീജണല്‍ ട്രഷറര്‍), ജോണ്‍ കെ ജോര്‍ജ് (റീജണല്‍ ജോയിന്‍റ് സെക്രട്ടറി), തോമസ് റ്റി സക്കറിയ (റീജണല്‍ ജോയിന്‍റ് ട്രഷറര്‍), ജിന്‍സ് ജോസഫ് (ഈവന്‍റ് / സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍), ഉഷ ജോര്‍ജ് (വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍), റ്റോബിന്‍ മഠത്തില്‍ (യൂത്ത് കോര്‍ഡിനേറ്റര്‍ ) ജോയല്‍ സക്കറിയ (മീഡിയ /പബ്ലിസിറ്റി), കമ്മിറ്റി മെംബേഴ്സ് ആയി ഡോ.ജോസഫ് തോമസ്, ജോണ്‍ തോമസ്, ജിജോ ജോസഫ്, ബോബി തോമസ്, ഗ്രേസ് അലക്സാണ്ടര്‍, നിഷ ജയന്‍, ഡെയ്സി ജോസഫ്, ജോണി സക്കറിയ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തതായി റീജണല്‍ വൈസ് പ്രസിഡന്‍റ് ലാജി തോമസ് അറിയിച്ചു. റീജിയന്‍ 2വിന്‍റെ റീജണല്‍ ഉദ്ഘാടനം നവംബര്‍ 2ന് നടത്തുവാനും തീരുമാനിച്ചു. പുതിയതായി തെരെഞ്ഞെടുത്ത റീജണല്‍ ഭാരവാഹികളെ പ്രസിഡന്‍റ്സജിമോന്‍ ആന്‍റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്സി.വൈസ് പ്രസിഡന്‍റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്‍റ് വിപിന്‍ രാജു, ജോയിന്‍റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്‍റ് ട്രഷറര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്‍റ് സെക്രട്ടറി അപ്പുക്കുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്‍റ് ട്രഷറര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍, റീജണല്‍ വൈസ് പ്രസിഡന്‍റ് ലാജി തോമസ് എന്നിവര്‍ അഭിനന്ദിച്ചു.